02. ഏതാണ് ശരിയായ ക്രിസ്തീയ വിശ്വാസം?

‘ബൈബിൾ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു വ്യാഖ്യാന നിയമം’ എന്ന മുമ്പത്തെ പോസ്റ്റ് വായിച്ചതിനു ശേഷമാണ് ഈ പോസ്റ്റ് വായിക്കേണ്ടത്. Explicit പഠിപ്പിക്കലുകളുടെ വെളിച്ചത്തിൽ വേണം implicit ആശയങ്ങൾ രൂപപ്പെടുത്താൻ എന്ന് നാം കണ്ടു. ഈ ലളിതമായ നിയമം പാലിച്ചില്ലെങ്കിൽ തെറ്റായ വിശ്വാസങ്ങൾ ഉടലെടുക്കുമെന്നും നമ്മൾ കണ്ടു. ഭാവിയിൽ തെറ്റായ ഉപദേശങ്ങൾ സഭയിൽ രൂപപ്പെടുമെന്നും അത്തരം ഉപദേശങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ബൈബിൾ മുന്നറിയിപ്പ് തന്നിട്ടുണ്ട്. അങ്ങനെ പറയുന്ന ചില വാക്യങ്ങൾ നോക്കാം:

■ “…അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും..”
(2 പത്രോസ് 2:1)

■ “സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.”
(റോമർ 16 : 17)

■ “എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”
(ഗലാത്യർ 1 : 8)

ഇന്ന് ലോകത്ത് നൂറുകണക്കിന് വ്യത്യസ്ത ക്രിസ്തീയ സഭകൾ ഉണ്ട്. ഈ സഭകൾക്ക് എല്ലാം ദൈവത്തിന്റെ അംഗീകാരം ഉണ്ടോ? ഇല്ല എന്നാണ് ഉത്തരം. കാരണം, മുകളിൽ കൊടുത്തിരിക്കുന്ന റോമർ 16:17 & ഗലാത്യർ 1:8 പറയുന്ന പോലെ അപ്പോസ്തലന്മാർ പഠിപ്പിച്ച ഉപദേശത്തിന് ചേർച്ചയിൽ അല്ല ചില സഭകളുടെ വിശ്വാസങ്ങൾ.

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം:  ഏതൊക്കെ സഭകളാണ് തെറ്റായ ആശയങ്ങൾ പഠിപ്പിക്കുന്നത്? ഏത് സഭയാണ് ദൈവത്തിന്റെ അംഗീകാരമുള്ള സത്യസഭ?
ഈ പോസ്റ്റിൽ ഒരു സഭയുടെയും പേരെടുത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പകരം, തെറ്റായ വിശ്വാസങ്ങൾ ഏതാണ് എന്ന് മാത്രമാണ് പറയാൻ പോകുന്നത്. ഈ പോസ്റ്റ് വായിക്കുന്നയാൾ ചെയ്യേണ്ടത്, നിങ്ങളുടെ സഭയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എടുത്തു നോക്കി നിങ്ങളുടെ സഭയുടെ വിശ്വാസം എന്താണെന്ന് പരിശോധിക്കണം. പ്രധാനപ്പെട്ട എല്ലാ ക്രിസ്തീയ സഭകൾക്കും ഒരു ഔദ്യോഗിക വെബ്സൈറ്റ് ഉണ്ടാകും. വെബ്സൈറ്റ് തുറന്നു അതിൽ ‘our beliefs’ അല്ലെങ്കിൽ ‘statement of faith’ എന്ന  സെക്ഷൻ എടുത്തു നോക്കിയാൽ മതിയാകും. ആ സഭയുടെ പ്രധാനപ്പെട്ട വിശ്വാസങ്ങൾ അതിൽ എഴുതിയിട്ടുണ്ടാകും.

ഈ പോസ്റ്റിൽ ഒരു ചോദ്യം അല്ലെങ്കിൽ ഒരു വിശ്വാസം മാത്രമാണ് ചർച്ച ചെയ്യാൻ പോകുന്നത്:
ഏകദൈവം ആരാണ്?
എന്ന ചോദ്യം മാത്രം. ഇതാണ് ബൈബിളിലെ ഏറ്റവും പ്രധാനപ്പെട്ട പഠിപ്പിക്കൽ. ഏറ്റവും പ്രധാനപ്പെട്ട ഈ ഉപദേശം തെറ്റായിട്ടാണ് ഒരു സഭ വ്യാഖ്യാനിക്കുന്നത് എങ്കിൽ ആ സഭക്ക് ദൈവത്തിന്റെ അംഗീകാരം ഇല്ലെന്ന് നിസംശയം ആയി പറയാൻ സാധിക്കും. ബൈബിൾ ഏകദൈവ വിശ്വാസം (monotheism) ആണ് പഠിപ്പിക്കുന്നത്. എൻറെ അറിവിൽ എല്ലാ ക്രിസ്തീയ സഭകളും ഇതിനോട് യോജിക്കുന്നു. ഏക ദൈവമേ ഉള്ളൂ എന്ന് എല്ലാ ക്രിസ്തീയ സഭകളും വിശ്വസിക്കുന്നു. എന്നാൽ ഏകദൈവം ആരാണ് എന്നതിനെ സംബന്ധിച്ചാണ് വ്യത്യാസം നിലനിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് വ്യത്യസ്ത വിശ്വാസങ്ങൾ നിലവിലുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം:

(1) ലോകത്തെ ബഹുഭൂരിപക്ഷം (90 ശതമാനത്തിൽ അധികം) സഭകളും പഠിപ്പിക്കുന്നത് ത്രിയേകത്വം or ത്രിത്വം എന്ന ആശയമാണ്. അതിനെ ഇപ്രകാരം നിർവചിക്കാം:

■ “The concept of the Trinity is the belief that the one God, described in the Holy Bible, eternally exists in three Persons: the Father, the Son, and the Holy Spirit, and that these three are one God, co-equal and co-eternal, having precisely the same nature and attributes, and worthy of precisely the same worship, confidence, and obedience.”
– according to Christianity. com

■ “The doctrine of the Trinity means that there is one God who eternally exists as three distinct Persons — the Father, Son, and Holy Spirit. Stated differently, God is one in essence and three in person.”
– according to deseringgod. org

മുകളിലുള്ള ഉള്ള നിർവചനങ്ങളെ മലയാളത്തിൽ ഇപ്രകാരം സംഗ്രഹിക്കാം:
“ത്രിത്വം അർത്ഥമാക്കുന്നത് ഒരേയൊരു ദൈവം നിത്യമായി മൂന്ന് വേറിട്ട വ്യക്തികളായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായി നിലനിൽക്കുന്നു എന്നതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ദൈവം സാരാംശത്തിൽ ഏകനും വ്യക്തികളിൽ മൂന്നും ആകുന്നു.”

ഇനി നമുക്ക് രണ്ടാമത്തെ വിശ്വാസം നോക്കാം

(2) ഇത് Oneness വിശ്വാസം എന്നാണ് അറിയപ്പെടുന്നത്. ആ വിശ്വാസം ഇപ്രകാരം നിർവചിക്കാം:

“There is one God, who has revealed Himself as Father; through His Son, in redemption; and as the Holy Spirit, by emanation.”
– according to upci.org

ഈ വിശ്വാസം പ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും വേറിട്ട വ്യക്തികളല്ല മറിച്ച്, ഒരു വ്യക്തിയുടെ തന്നെ പല manifestations ആണ്.

ഇനി നമുക്ക് മൂന്നാമത്തെ വിശ്വാസം നോക്കാം. 

(3) ഈ വിശ്വാസം പ്രകാരം:

One God is the Father alone and His name is Jehovah.

അതായത്, ഏകദൈവം പിതാവ് എന്ന ഏക വ്യക്തിയാണ്. പിതാവിന്റെ നാമം യഹോവ എന്നാണ്.

മേൽപ്പറഞ്ഞ മൂന്ന് വിശ്വാസങ്ങളിൽ ഏതാണ് ബൈബിൾ ആയി യോജിച്ചു പോകുന്നത്? ഓരോ വിശ്വാസത്തിന്റെയും വക്താക്കൾ അവകാശപ്പെടുന്നത് ഞങ്ങളുടെ വിശ്വാസമാണ് ബൈബിളായിട്ട് യോജിച്ചു പോകുന്നത്, മറ്റേത് രണ്ടും തെറ്റാണ് എന്നാണ്. എന്നാൽ, ആത്മാർത്ഥമായി സത്യം അന്വേഷിക്കുന്ന ഒരു തുറന്ന മനസ്സുള്ള വ്യക്തിക്ക് എങ്ങനെ ശരിയായ വിശ്വാസം ബൈബിളിൽ നിന്നും കണ്ടെത്താം? ഇവിടെയാണ് മുമ്പത്തെ പോസ്റ്റിൽ വിവരിച്ചിരിക്കുന്ന ലളിതമായ ആ വ്യാഖ്യാന നിയമത്തിന്റെ പ്രസക്തി. ബൈബിൾ വായിക്കുമ്പോൾ ആ നിയമം പ്രയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ One God ആരാണെന്ന് മനസ്സിലാക്കാം.

ആ നിയമം അനുസരിച്ച്, ഒരു കാര്യത്തെക്കുറിച്ച് ബൈബിൾ explicit ആയി പറയുന്നുണ്ടെങ്കിൽ, അതിൻറെ അടിസ്ഥാനത്തിൽ വേണം അതേ കാര്യത്തെക്കുറിച്ച് പറയുന്ന implicit വാക്യങ്ങളെ മനസ്സിലാക്കാൻ.

സന്തോഷകരമായ കാര്യം എന്തെന്നാൽ, One God ന്റെ identity വളരെ പ്രധാനപ്പെട്ട ഉപദേശമായതുകൊണ്ട് ബൈബിളിൽ പലതവണ explicit ആയി അത് പറഞ്ഞിരിക്കുന്നു. ബൈബിളിന്റെ പുതിയ നിയമത്തിലും (new testament or greek scriptures) പഴയനിയമത്തിലും (old testament or hebrew scriptures) നമുക്കത് കാണാനാകും.

ആദ്യം പുതിയനിയമത്തിലെ explicit വാക്യങ്ങൾ നോക്കാം:

പുതിയനിയമത്തിൽ “One God” or “Only God” ആരാണെന്ന് explicitly പറയുന്ന മൂന്നു വാക്യങ്ങളെ ഉള്ളൂ. താഴെ കാണുന്നതാണ് ആ മൂന്നു വാക്യങ്ങൾ:

(1) യോഹന്നാൻ 17:3 ൽ പിതാവിനോട് പ്രാർത്ഥിക്കുന്ന യേശു ഇപ്രകാരം പറഞ്ഞു:

“Now this is eternal life: that they know you, the only true God, and Jesus Christ, whom you have sent”

ഇവിടെ യേശു പിതാവിനെ വിളിച്ചത് “ഒരേയൊരു സത്യദൈവം” (“the only true God”) എന്നാണ്.
One God or Only God ആരാണ് എന്ന നമ്മുടെ ചോദ്യത്തിന്റെ explicit ഉത്തരമാണ് യേശുവിന്റെ വാക്കുകളിൽ ഉള്ളത്. ഇതിനോട് നമ്മൾ ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ പാടില്ല.

ഇനി നമുക്ക് പുതിയനിയമത്തിലെ തന്നെ മറ്റു രണ്ടു explicit വാക്യങ്ങൾ നോക്കാം:

(2) 1 കൊരിന്ത്യർ 8:5,6 ൽ പൗലോസ് അപ്പോസ്തലൻ ഇപ്രകാരം എഴുതി:

“For although there may be so-called gods in heaven or on earth—as indeed there are many “gods” and many “lords”—yet for us there is one God, the Father, from whom are all things and for whom we exist, and one Lord, Jesus Christ, through whom are all things and through whom we exist.”

ഇവിടെയും explicitly പറയുന്നു Father ആണ് One God എന്ന്. പൗലോസിന്റെ ഈ ഉപദേശം, തൊട്ടുമുമ്പ് കണ്ട യേശുവിന്റെ വാക്കുകൾക്ക് ചേർച്ചയിലാണ്.
പൗലോസ് മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി ഇവിടെ പറഞ്ഞിരിക്കുന്നു. യേശുവിനെ “One Lord” (“ഏക കർത്താവ്”) എന്നു വിശേഷിപ്പിക്കുന്നു. എന്തുകൊണ്ടാണ് യേശുവിനെ “ഏക കർത്താവ്” എന്ന് പൗലോസ് വിശേഷിപ്പിച്ചത്? കാരണം, ക്രിസ്തീയ സഭയുടെ മേൽ ദൈവം കർത്താവായി നിയമിച്ച ഏക വ്യക്തി യേശുവാണ്. അപ്പോസ്തല പ്രവൃത്തികൾ  2:36 ൽ ഇപ്രകാരം വായിക്കുന്നു:

“ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.”

(3) ഇനി പുതിയ നിയമത്തിലെ മൂന്നാമത്തെ explicit വാക്യം നോക്കാം. അത് എഫെസ്യർ 4:4-6 ആണ്. അവിടെ പൗലോസ് ഇപ്രകാരം പറഞ്ഞിരിക്കുന്നു:

“There is one body and one Spirit, just as you were called to one hope when you were called; one Lord, one faith, one baptism; one God and Father of all, who is over all and through all and in all”

ഇവിടെയും Father ആണ് One God എന്ന് പൗലോസ് explicitly എഴുതിയിരിക്കുന്നു.

ഇനി പഴയനിയമത്തിലേക്ക് വരാം. പഴയനിയമത്തിൽ One God or Only God ആരാണെന്ന് explicitly പറയുന്ന അനേകം വാക്യങ്ങൾ ഉണ്ട്. അവയിൽ ചിലത് നോക്കാം:

(1) “I am Jehovah your God, who brought you out of the land of Egypt, out of the house of slavery. You must not have any other gods besides me.”

“അടിമവീടായ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നിന്നെ വിടുവിച്ച്‌ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയാണു ഞാൻ. ഞാനല്ലാതെ മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്‌.”

(പുറപ്പാട് 20:2,3 – പത്തു കൽപ്പനകളിലെ ആദ്യ കൽപ്പന)

ഈ വാക്യത്തിന്റെ യഥാർത്ഥ ഹീബ്രുവിൽ ഏകവചന സർവ്വനാമം (singular personal pronoun) ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേയൊരു ദൈവം യഹോവ ആണെന്നും, ആ ദൈവം ഒരു singular വ്യക്തിയാണെന്നും ഈ വാക്യം പറയുന്നു.

(2) “യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.”
(സങ്കീർത്തനം 83:18)

ഈ വാക്യത്തിന്റെ യഥാർത്ഥ ഹീബ്രുവിലും ഏകവചന സർവ്വനാമം (singular personal pronoun) ആണ് ഉപയോഗിച്ചിരിക്കുന്നത്.

(3) “യഹോവേ…. അങ്ങാണു ദൈവം, അങ്ങ്‌ മാത്രം”
(സങ്കീർത്തനം 86:9,10)

ഈ വാക്യത്തിന്റെ യഥാർത്ഥ ഹീബ്രുവിലും singular pronoun ആണ് ഉപയോഗിച്ചിരിക്കുന്നത്.

(4) “എന്നിട്ട്‌ ഹിസ്‌കിയ യഹോവയോട്‌ ഇങ്ങനെ പ്രാർഥിച്ചു: “കെരൂബുകൾക്കു മീതെ സിംഹാസനത്തിൽ ഇരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ്‌ മാത്രമാണു ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും ദൈവം. അങ്ങ്‌ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.”
(2 രാജാക്കന്മാർ 19:15)

ഈ വാക്യത്തിന്റെ യഥാർത്ഥ ഹീബ്രുവിലും singular pronoun ആണ് ഉപയോഗിച്ചിരിക്കുന്നത്.

പഴയനിയമത്തിൽ ഏകദൈവം ആരാണെന്ന് പറയുന്ന explicit വാക്യങ്ങൾ ഇനിയും ധാരാളം ഉണ്ട്. അവിടെയെല്ലാം ഏകവചന സർവ്വനാമം ഉപയോഗിച്ചുകൊണ്ട് അത് യഹോവയാണെന്ന് പറയുന്നു.

ചുരുക്കത്തിൽ,
പുതിയ നിയമം explicitly പഠിപ്പിക്കുന്നത്:
One God = പിതാവ്

പഴയനിയമം explicitly പഠിപ്പിക്കുന്നത്:
One God = യഹോവ

ഇപ്പോൾ ഒരു ചോദ്യം ഉയർന്നുവരുന്നു: പഴയനിയമത്തിലെ ‘യഹോവ’ തന്നെയാണോ പുതിയ നിയമത്തിലെ ‘പിതാവ്’? അതെ. വാസ്തവത്തിൽ, പഴയനിയമ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇസ്രായേൽ ജനത തങ്ങൾ ആരാധിച്ചിരുന്ന ഏകദൈവമായ യഹോവയെ ‘പിതാവ്’ എന്ന് വിളിച്ചിരുന്നു. താഴെയുള്ള വാക്യങ്ങൾ അതിനുള്ള തെളിവ് നൽകുന്നു:

(1) “..യഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്‌..”
(യെശയ്യാ 63:16)

(2) യിരമ്യാവ് 3:19
(3) മലാഖി 2:10

പുതിയ നിയമ കാലഘട്ടത്തിലെ യഹൂദന്മാരും അവർ ആരാധിച്ചിരുന്ന ഏക ദൈവത്തെ “പിതാവ്” എന്ന് വിളിച്ചിരുന്നു.
(യോഹന്നാൻ 8:41)

യഹൂദന്മാർ ആരാധിച്ചിരുന്നത് ഏകദൈവമായ യഹോവയെ ആണ്. ഒരിക്കൽ യഹൂദന്മാരോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ യേശു പറഞ്ഞു:
“ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.”
(യോഹന്നാൻ 8: 54)

അതായത്, യഹൂദരുടെ ദൈവം തന്നെയാണ് തന്റെ പിതാവ് എന്ന് യേശു പറഞ്ഞു.

ചുരുക്കിപ്പറഞ്ഞാൽ, One God എന്നത് ഒരു single person ആണെന്നും അത് പിതാവായ യഹോവയാണ് എന്നതുമാണ് മുഴു ബൈബിളിന്റെയും explicit പഠിപ്പിക്കൽ.

അപ്പോൾ പിന്നെ ത്രിത്വം എന്ന ആശയമോ?
ദൈവം ത്രിയേകനാണെന്നോ, ഒരേയൊരു ദൈവം മൂന്ന് വേറിട്ട വ്യക്തികളായ പിതാവും പുത്രനും പരിശുദ്ധാത്മാവുമായി നിലനിൽക്കുന്നു എന്നോ ബൈബിൾ ഒരിടത്ത് പോലും explicitly പറയുന്നില്ല. Implicit വാക്യങ്ങളിൽ നിന്നും derive ചെയ്താൽ മാത്രമേ ദൈവം ത്രിയേകനാണ് എന്ന ആശയത്തിൽ എത്തിച്ചേരാൻ സാധിക്കൂ.
ആ വസ്തുത അംഗീകരിക്കുന്ന റഫറൻസ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്:

(1) “No trinitarian doctrine is explicitly taught in the Old Testament.”

“The New Testament contains no explicit trinitarian doctrine.”

(https://plato.stanford.edu/entries/trinity/trinity-history.html)

(2) “Neither the word “Trinity” nor the explicit doctrine appears in the New Testament…”

(https://www.britannica.com/topic/Trinity-Christianity)

(3) “The point, then, is simply this: While the term Trinity is never specifically used nor the doctrine explicitly explained in Scripture, it is nevertheless implicitly stated.”

(https://bible.org/article/trinity-triunity-god)

Nb: ‘ത്രിത്വം’ or ‘trinity’ എന്ന ഒരു പ്രത്യേക വാക്ക് ബൈബിളിൽ ഇല്ലാത്തത് അല്ല യഥാർത്ഥ പ്രശ്നം. മറിച്ച്, ആ ആശയം ഒരിടത്തും explicitly പറയുന്നില്ല എന്നതാണ് പ്രശ്നം.

ഒന്ന് ചിന്തിക്കുക: ബൈബിളിലെ ഏറ്റവും പ്രധാനപ്പെട്ട ഉപദേശമാണ് ഏകദൈവം ആരാണ് എന്നത്.   ആ നിലയ്ക്ക്, ദൈവം ത്രിയേകൻ ആണെങ്കിൽ ആ സത്യം നമുക്ക് explicitly പറഞ്ഞു തരാതിരിക്കുമോ? ഒരിക്കലുമില്ല. ദൈവം ത്രിയേകൻ ആയിരുന്നെങ്കിൽ പലവട്ടം ബൈബിളിൽ അത് explicitly രേഖപ്പെടുത്തിയേനെ.

ചുരുക്കത്തിൽ,
ബൈബിൾ explicitly പഠിപ്പിക്കുന്നത്:
One God = പിതാവ്

എന്നാൽ, ത്രിത്വവിശ്വാസം പ്രകാരം:
One God = പിതാവ്, പുത്രൻ & പരിശുദ്ധാത്മാവ്.

അതായത്, പുത്രനെയും പരിശുദ്ധാത്മാവിനെയും ത്രിത്വവിശ്വാസം കൂട്ടിച്ചേർത്തു. ബൈബിൾ explicitly പഠിപ്പിക്കുന്നത് എന്താണോ അത് അങ്ങനെതന്നെ എടുക്കുകയാണ് വേണ്ടത്. അതിനോട് ഒന്നും കൂട്ടാനോ കുറയ്ക്കാനോ പാടില്ല. ഒന്നും കൂട്ടാനോ കുറയ്ക്കാനോ പാടില്ല എന്ന് ബൈബിൾ തന്നെ മുന്നറിയിപ്പ് തരുന്നു. അത്തരം ഒരു സാഹചര്യത്തിൽ, ത്രിത്വം വിശ്വസിക്കുന്ന ഒരു ക്രിസ്തീയ സഭയ്ക്ക് ദൈവത്തിന്റെ അംഗീകാരം ലഭിക്കുമോ? തീർച്ചയായും ഇല്ല.

രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ, ത്രിത്വവിശ്വാസം ബൈബിളിൽ ഒരിടത്ത് പോലും explicitly പറയുന്നില്ല എന്ന സത്യം മനസ്സിലാക്കിയ ചില ത്രിത്വവാദികൾ ബൈബിൾ തന്നെ തിരുത്താൻ തീരുമാനിച്ചു.  അതാണ് പ്രശസ്തമായ ‘the Johannine Comma’. പൊതുയുഗം (C.E.) നാലാം നൂറ്റാണ്ടിനു ശേഷം ചില ലത്തീൻ കയ്യെഴുത്ത് പ്രതികളിലാണ് ഈ തിരുത്തൽ ആദ്യമായി നടത്തിയത്.
King James bible version ൽ 1 യോഹന്നാൻ 5:7 നോക്കിയാൽ ആ കൂട്ടിച്ചേർക്കൽ കാണാനാകും. എന്നാൽ, ആധുനിക നാളിൽ പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ബൈബിൾ ഭാഷാന്തരങ്ങൾ അത് ഉൾപ്പെടുത്താറില്ല. Trinitarian publishers പുറത്തിറക്കുന്ന ബൈബിൾ ഭാഷാന്തരങ്ങളിൽ പോലും ഇപ്പോൾ അത് കാണാൻ സാധിക്കില്ല.

ചുരുക്കത്തിൽ, ത്രിത്വം തെറ്റായ വിശ്വാസമാണെന്ന് പറയാൻ രണ്ടു കാരണങ്ങൾ ആണുള്ളത്:
(1) One God ആരാണ് എന്നത് ഏറ്റവും അടിസ്ഥാന ഉപദേശം ആയിട്ട് കൂടി, ദൈവം ത്രിയേകനാണെന്ന ആശയം ഒരിക്കൽ പോലും ബൈബിൾ explicitly പറയുന്നില്ല.
(2) One God ആരാണ് എന്ന് ബൈബിൾ അനേകം തവണ explicitly പറഞ്ഞു തന്നിട്ടുണ്ട്. അതിനോട് കൂട്ടിച്ചേർത്താൽ മാത്രമേ ത്രിത്വവിശ്വാസത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.

ത്രിത്വവിശ്വാസം തെറ്റാണെന്ന് നമുക്ക് ബോധ്യമായി. മറ്റു രണ്ടു വിശ്വാസങ്ങളിൽ ഏതാണ് ശരി? അത് മനസ്സിലാക്കാൻ യേശുക്രിസ്തു യഥാർത്ഥത്തിൽ ആരാണെന്നും, യേശുക്രിസ്തുവും യഹോവയും തമ്മിലുള്ള ബന്ധം എന്താണെന്നും പറഞ്ഞുതരുന്ന explicit വാക്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. യഹോവയും യേശുവും യഥാർത്ഥത്തിൽ ഒരു വ്യക്തി തന്നെയാണോ അതോ വ്യത്യസ്ത വ്യക്തികൾ ആണോ?

ബൈബിളിൽ ഒരിടത്ത് പോലും യഹോവയാണ് യേശു എന്നോ, പഴയ നിയമത്തിലെ ദൈവം ആണ് യേശു എന്നോ explicitly പറയുന്നില്ല.

നമ്മൾ നേരത്തെ കണ്ടു, പഴയനിയമകാലത്ത് ജീവിച്ച യഹൂദരും പുതിയനിയമകാലത്ത് ജീവിച്ച യഹൂദരും ആരാധിച്ചിരുന്നത് ഏകദൈവമായ യഹോവയെ ആയിരുന്നു. അവർ ആരാധിച്ച ദൈവം തന്നെയാണ് യേശുവിൻറെ പിതാവ് എന്ന് യേശു തന്നെ explicitly പറഞ്ഞു.

(1)യേശു യഹൂദന്മാരോട് പറഞ്ഞു:
“ഞാൻ എന്നെത്തന്നെ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.”
(യോഹന്നാൻ 8:54)

അവർ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന മറ്റു ചില explicit വാക്യങ്ങൾ നോക്കാം:

(2) “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി”
(അപ്പൊ. പ്രവൃത്തികൾ  3 :13)

(3) “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു”
(അപ്പൊ. പ്രവൃത്തികൾ  5: 30)

(4) “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു”
(എബ്രായർ 1:1, 2)

അബ്രഹാമും ഇസഹാക്കും യാക്കോബും മറ്റു പൂർവികരും ആരാധിച്ചത് ആരെയാണ്? ഏകദൈവമായ യഹോവയെ. ആ ദൈവം തന്നെയാണ് യേശു ആയി വന്നത് എന്നാണോ മുകളിലെ വാക്യങ്ങൾ പഠിപ്പിക്കുന്നത്? അല്ല. മറിച്ച്, പൂർവികർ ആരാധിച്ച ദൈവത്തിൻറെ “പുത്രൻ” or “ദാസൻ” ആണ് യേശു എന്ന് മേൽപ്പറഞ്ഞ വാക്യങ്ങൾ explicitly പറയുന്നു.

അതുകൊണ്ട് Oneness എന്ന ഉപദേശം ബൈബിളിന്റെ explicit പഠിപ്പിക്കലിന് വിരുദ്ധമാണ്.

ഇത്രയും സമയം കൊണ്ട് നമ്മൾ മനസ്സിലാക്കിയത്:

One God= യഹോവ= യേശുവിന്റെയും യഹൂദരുടെയും ക്രിസ്ത്യാനികളുടെയും പിതാവായ ദൈവം.

ഇതാണ് ഉല്പത്തി മുതൽ വെളിപാട് വരെ ബൈബിൾ പറയുന്ന explicit ഉപദേശം.

■ ഇനി നാം വളരെ പ്രധാനപ്പെട്ട ഒരു ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താൻ പോവുകയാണ്. എന്തുകൊണ്ടാണ് യേശുവിനെ “ദൈവം” എന്ന് ബൈബിളിൽ ചിലയിടത്ത് വിളിച്ചിരിക്കുന്നത്?

‘El’, ‘Elohim’ & ‘Eloah’ എന്നീ എബ്രായ പദങ്ങളെയും ‘Theos’ എന്ന ഗ്രീക്ക് പദത്തെയുമാണ് സാധാരണ ‘ദൈവം’ എന്ന് മലയാളം ബൈബിളിലും ‘God’ എന്ന് ഇംഗ്ലീഷ് ബൈബിളിലും വിവർത്തനം ചെയ്തിരിക്കുന്നത്. ഈ പദങ്ങൾക്ക് “ശക്തൻ” എന്ന അർത്ഥം കൂടിയുണ്ട്. ഈ എബ്രായ-ഗ്രീക്ക് പദങ്ങൾ ദൈവമായ യഹോവയ്ക്ക് മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത്. മറിച്ച്, മനുഷ്യർക്കും ദൂതന്മാർക്കും യേശുവിനും ഉപയോഗിച്ചിരിക്കുന്നു. അത് എവിടെയൊക്കെയാണെന്ന് നമുക്ക് നോക്കാം:

(1) ഇസ്രായേലിലെ മനുഷ്യ ന്യായാധിപന്മാരെ “ദൈവങ്ങൾ”(“gods”) എന്ന് ബൈബിൾ വിളിക്കുന്നു. (സങ്കീർത്തനങ്ങൾ 82: 1, 6)

അവരെ അങ്ങനെ വിളിക്കാൻ കാരണം, അവർ യഹോവയുടെ പ്രതിനിധികളായി പ്രവർത്തിച്ച്, യഹോവയുടെ ന്യായാധികാരം ഭൂമിയിൽ നടപ്പാക്കുന്നവർ ആയതുകൊണ്ടായിരുന്നു.

(2) സ്വർഗ്ഗത്തിലെ ദൂതന്മാരെ “ദൈവങ്ങൾ”(“gods”) എന്ന് ബൈബിൾ വിളിക്കുന്നു.
(സങ്കീർത്തനങ്ങൾ 8:5 original Hebrew language ൽ വായിക്കുക. എന്നിട്ട് അതിനെ എബ്രായർ 2:7 ആയി താരതമ്യം ചെയ്യുക).

ദൂതന്മാരെ അങ്ങനെ വിളിക്കാൻ കാരണം അവർക്ക് യഹോവയിൽ നിന്നും അധികാരവും ശക്തിയും ലഭിച്ചതുകൊണ്ടാണ്.

(3) യേശുവിനെ വിളിച്ചിരിക്കുന്നു.
ഉദാഹരണത്തിന്, യെശയ്യാവ് 9:6 ൽ മിശിഹാ “വീരനാം ദൈവം” (“mighty God”) എന്ന് വിളിക്കപ്പെടും എന്ന് പ്രവചിക്കുന്നു. യോഹന്നാൻ 1:1 ൽ “വചനം  ദൈവമായിരുന്നു” എന്നു പറയുന്നു [“വചനം” എന്നത് യേശുവിൻറെ മറ്റൊരു പേരാണ്].


നിസംശയമായും ദൂതന്മാരെക്കാളും മനുഷ്യ ന്യായാധിപന്മാരെക്കാളും വളരെ ഉന്നതനാണ് യേശുക്രിസ്തു— അധികാരത്തിലും ശക്തിയിലും. സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സകലത്തിന്റെയും അധികാരം പിതാവ് യേശുവിനു കൊടുത്തിരിക്കുന്നു.

അപ്പോൾ ചോദ്യം ഇതാണ്: ദൂതന്മാരെയും മനുഷ്യ ന്യായാധിപന്മാരെയും “ദൈവങ്ങൾ” എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അവരെക്കാൾ വളരെ ഉന്നതനായ യേശുവിനെ “ദൈവം” എന്നോ “ശക്തനായ ദൈവം” എന്നോ വിളിക്കുന്നത് ഉചിതം അല്ലേ? തീർച്ചയായും. യേശു ദൈവം തന്നെയാണ്. പക്ഷേ, സർവശക്തനായ ദൈവം അല്ല. കാരണം, യേശുവിനെ “സർവ്വശക്തനായ ദൈവം” എന്നോ “അത്യുന്നതൻ” എന്നോ “ഒരേയൊരു ദൈവം” എന്നോ ബൈബിൾ ഒരിടത്ത് പോലും വിളിക്കുന്നില്ല. അങ്ങനെ വിളിച്ചിരിക്കുന്നത് പിതാവായ ദൈവത്തെ അതായത്, യഹോവയെ മാത്രമാണ്.

രസകരമായ കാര്യം എന്താണെന്ന് വെച്ചാൽ, മുകളിൽ പറഞ്ഞിരിക്കുന്ന അതേ യുക്തി തന്നെയാണ് യോഹന്നാൻ 10:30-36 ൽ യഹൂദരുടെ ആരോപണത്തിനെതിരെ സ്വയം പ്രതിരോധിക്കാൻ യേശു ഉപയോഗിച്ചത്. ആ ഭാഗം ഇപ്രകാരം വായിക്കുന്നു:

“യേശു അവരോടു ഉത്തരം പറഞ്ഞതു: “..ഞാനും പിതാവും ഒന്നാകുന്നു.” യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു. യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-
ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?”
(യോഹന്നാൻ 10:30-36)

യഹൂദന്മാരുടെ ആരോപണത്തിൽ നിന്നും സ്വയം പ്രതിരോധിക്കാൻ യേശു ഉപയോഗിച്ച യുക്തി നിങ്ങൾക്ക് മനസ്സിലായോ? സങ്കീർത്തനം 82:6 ൽ മനുഷ്യ ന്യായാധിപന്മാരെ ‘ദൈവങ്ങൾ’ എന്ന് വിളിച്ചിരിക്കുന്ന ഭാഗമാണ് യേശു തൻറെ മറുപടിയിൽ ഉദ്ധരിച്ചത്. യേശു പറഞ്ഞ യുക്തി ചുരുക്കത്തിൽ ഇതാണ്: ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ള വെറും മനുഷ്യരെ ‘ദൈവങ്ങൾ’ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ, പിതാവ് വിശുദ്ധികരിച്ച് ലോകത്തേക്ക് അയച്ച പുത്രനെ “ദൈവം” എന്ന് വിളിക്കുന്നത് ദൈവദൂഷണം ആകുമോ?

■ ഇനി അടുത്ത ചോദ്യം: ഭൂമിയിൽ വരുന്നതിനു മുമ്പേ യേശു സ്വർഗ്ഗത്തിൽ ജീവിച്ചിരുന്നോ? അതിൻറെ ഉത്തരം യേശു തന്നെ explicitly പറഞ്ഞിട്ടുണ്ട്:

“ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.”
(യോഹന്നാൻ 6 : 38)

■ 1 യോഹന്നാൻ 4:9,10,14; ഗലാത്യർ 4:4 & റോമർ 8:3 ൽ ഒരു പ്രധാനപ്പെട്ട ആശയം പറയുന്നുണ്ട്. “ദൈവം തന്റെ മകനെ ഭൂമിയിലേക്ക് അയച്ചു” എന്ന് അവിടെ വായിക്കുന്നു. അത് കാണിക്കുന്നത് ഭൂമിയിൽ വരുന്നതിനു മുൻപേ, സ്വർഗ്ഗത്തിൽ ആയിരുന്നപ്പോൾ തന്നെ, യഹോവയും യേശുവും തമ്മിൽ പിതാവ്-പുത്രൻ ബന്ധം ഉണ്ടായിരുന്നു എന്നാണ്.

എന്തുകൊണ്ടാണ് യേശുവിനെ ‘ദൈവത്തിൻറെ മകൻ’ എന്ന് വിളിക്കാൻ കാരണം?

ഒരു വ്യക്തി ഒരു കുഞ്ഞിനെ ജനിപ്പിക്കുമ്പോൾ, ആ വ്യക്തി കുട്ടിക്ക് പിതാവായി മാറുന്നു. ആദമിനെ ‘ദൈവത്തിന്റെ മകൻ’ എന്ന് ബൈബിൾ വിളിക്കുന്നു. കാരണം, ആദമിനെ സൃഷ്ടിച്ചത് ദൈവമായ യഹോവയാണ്. സ്വർഗ്ഗത്തിലെ ദൂതന്മാരെ ‘ദൈവത്തിന്റെ പുത്രന്മാർ’ എന്ന് ബൈബിൾ വിളിക്കുന്നു. ദൂതന്മാരെ സൃഷ്ടിച്ചതും ദൈവമായ യഹോവയാണ്. യേശുവിനെ ‘ദൈവത്തിന്റെ മകൻ’ എന്ന് വിളിക്കാൻ കാരണം യേശുവിനെ യഹോവ സൃഷ്ടിച്ചത് കൊണ്ടാണോ? ഉത്തരം യേശു തന്നെ പറയട്ടെ: വെളിപാട് 3:14 ൽ യേശു സ്വയം വിശേഷിപ്പിച്ചത് “ദൈവസൃഷ്ടിയുടെ ആരംഭം” (“the beginning of God’s creation”) എന്നാണ്. അതെ, ദൈവസൃഷ്ടി ആരംഭിച്ചത് യേശുവിൽ നിന്നാണ്. കൊലോസ്യർ 1:15 ൽ പൗലോസ് അപ്പോസ്തലൻ യേശുവിനെ വിശേഷിപ്പിച്ചത് “സർവ്വ സൃഷ്ടിക്കും ആദ്യജാതൻ” (“the firstborn of all creation”) എന്നാണ്. ‘ആദ്യജാതൻ’ എന്ന വാക്കിൻറെ അക്ഷരാർത്ഥം ‘ആദ്യം ജനിച്ചവൻ’ എന്നാണ്. മുകളിൽ പറഞ്ഞ ഈ രണ്ട് വിശേഷണങ്ങളിൽ നിന്നും നമ്മുടെ ചോദ്യത്തിന്റെ ഉത്തരം വ്യക്തമാണ്. യഹോവയുടെ ആദ്യത്തെ സൃഷ്ടിയാണ് യേശു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യഹോവയുടെ ആദ്യജാതനാണ് യേശു.

ബൈബിൾ യേശുവിനെ ‘ദൈവത്തിന്റെ ഏകജാതനായ മകൻ’ എന്നും വിളിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്? ഉത്തരം അറിയണമെങ്കിൽ കൊലോസ്യർ 1:16; യോഹന്നാൻ 1:3; 1 കൊരിന്ത്യർ 8:6;  എബ്രായർ 1:2 എന്നീ വാക്യങ്ങൾ വായിക്കണം.  ഇവിടെയെല്ലാം പറയുന്നത്, യേശു “മുഖാന്തരം സകലവും സൃഷ്ടിക്കപ്പെട്ടു” എന്നാണ്. ‘Dia’ എന്ന ഗ്രീക്ക് പദമാണ് മലയാളത്തിൽ “മുഖാന്തരം” എന്നും ഇംഗ്ലീഷിൽ “through” എന്നും വിവർത്തനം ചെയ്തിരിക്കുന്നത്. ആ ഗ്രീക്ക് പദത്തിൻറെ അർത്ഥം “the instrument used to accomplish a thing” എന്നാണ്. അതായത്, ഒരു കാര്യം നടപ്പിലാക്കാൻ ഉപയോഗിച്ച ഉപകരണം.

അതായത്, തന്റെ ആദ്യജാതനെ ഉപയോഗിച്ച് കൊണ്ടാണ് ദൈവം സകലവും സൃഷ്ടിച്ചത്. അതുകൊണ്ടാണ് ഉല്പത്തി 1:26 ൽ ബഹുവചന സർവ്വനാമം (plural pronoun) ഉപയോഗിച്ചിരിക്കുന്നത്. അവിടെ ഇപ്രകാരം വായിക്കുന്നു:
“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക”
(ഉല്പത്തി 1 : 26)

സൃഷ്ടി നടത്തിയത് ദൈവമായ യഹോവ ഒറ്റയ്ക്കായിരുന്നില്ല. ദൈവത്തിന്റെ ആദ്യജാതനും ദൈവത്തിന്റെ കൂടെ സൃഷ്ടിക്രിയയിൽ പങ്കാളിയായി. അതിൻറെ അർത്ഥം ആദ്യജാതനെ ഉപയോഗിക്കാതെ ദൈവം തനിച്ച്, നേരിട്ട് സൃഷ്ടിച്ചത് ഒരു വ്യക്തിയെ മാത്രമാണ്— ആദ്യജാതനായ മകനെ തന്നെ. അതുകൊണ്ടാണ് യേശുവിനെ ‘ദൈവത്തിന്റെ ഏകജാതനായ മകൻ’ എന്ന് വിളിച്ചിരിക്കുന്നത്. അതിനാൽ തന്നെ, യേശുവിന്റെ പുത്രത്വം മറ്റുള്ളവരിൽ നിന്നും (അതായത് ദൂതന്മാരിൽ നിന്നും മനുഷ്യരിൽ നിന്നും) വ്യത്യസ്തവുമാണ് ശ്രേഷ്ഠവുമാണ്.

ആരാണ്/എന്താണ് പരിശുദ്ധാത്മാവ്?

പരിശുദ്ധാത്മാവ് സർവ്വശക്തനായ ദൈവം ആണെങ്കിൽ ആ വസ്തുത അനേകം തവണ ബൈബിളിൽ explicitly രേഖപ്പെടുത്തിയേനെ. എന്നാൽ പരിശുദ്ധാത്മാവ് ദൈവമാണെന്ന് പറയുന്ന ഒരു explicit വാക്യം പോലും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. അപ്പോൾ പിന്നെ പരിശുദ്ധാത്മാവ് ആരാണ്/എന്താണ്? അതിൻറെ explicit ഉത്തരം ബൈബിൾ തരുന്നില്ല.
ലൂക്കോസ് 1:35 നെ ഒരു semi-explicit ഉത്തരമായി കണക്കാക്കാൻ ആകും. അവിടെ ഇപ്രകാരം വായിക്കുന്നു:

“അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.”
(ലൂക്കോസ് 1: 35)

ഇവിടെ പരിശുദ്ധാത്മാവിനെ അത്യുന്നതന്റെ ശക്തിയായി തുലനം ചെയ്തിരിക്കുന്നു. പരിശുദ്ധാത്മാവ് ഒരു വ്യക്തിയല്ല മറിച്ച്, ദൈവത്തിന്റെ ശക്തിയാണെന്ന് പറയാനുള്ള മറ്റു കാരണങ്ങൾ നോക്കാം:

• പഴയനിയമത്തിൽ പരിശുദ്ധാത്മാവിനെ ‘ദൈവത്തിന്റെ ആത്മാവ്’ അല്ലെങ്കിൽ ‘യഹോവയുടെ ആത്മാവ്’ എന്നൊക്കെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.  
യഹോവയാണ് പരിശുദ്ധാത്മാവിന്റെ ഉടമ/ഉറവിടം എന്ന് ഇത് കാണിക്കുന്നു .

• മറിയ ഗർഭിണിയായത് പരിശുദ്ധാത്മാവിനാൽ ആണെങ്കിലും യേശുവിനെ ‘പരിശുദ്ധാത്മാവിന്റെ മകൻ’ എന്ന് ഒരിടത്തും വിശേഷിപ്പിക്കുന്നില്ല. യേശു ഒരിടത്തും പരിശുദ്ധാത്മാവിനെ ‘പിതാവ്’ എന്ന് വിളിക്കുന്നുമില്ല. പരിശുദ്ധാത്മാവിന്റെ ഉടമയെ ആണ് യേശു ‘പിതാവ്’ എന്ന് വിളിച്ചത്

• ദൈവം തൻറെ ദാസന്മാരുടെ മേൽ തൻറെ ആത്മാവിനെ “ചൊരിയുമ്പോൾ” അവർ പരിശുദ്ധാത്മാവിനാൽ “നിറയുന്നു” എന്ന് ബൈബിൾ അനേകം തവണ പറയുന്നു. “ചൊരിയുക”, “നിറയുക” എന്നീ പദങ്ങൾ കാണിക്കുന്നത് പരിശുദ്ധാത്മാവ് ഒരു വ്യക്തി അല്ല എന്നാണ്. ഒരു വ്യക്തിയെ ചൊരിയാനോ ഒരു വ്യക്തിയാൽ നിറയാനോ സാധിക്കില്ല.

• ദാനിയേൽ, സ്‌തെഫാനൊസ്‌ & യോഹന്നാൻ അപ്പോസ്തലൻ സ്വർഗ്ഗത്തിന്റെ ദർശനം കണ്ടവരാണ്. ദർശനത്തിൽ അവർ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തിനെയും ദൈവത്തിന്റെ പുത്രനെയും കണ്ടതായി രേഖപ്പെടുത്തി. എന്നാൽ, പരിശുദ്ധാത്മാവിനെ കണ്ടതായി ആരും രേഖപ്പെടുത്തിയിട്ടില്ല.

• പരിശുദ്ധാത്മാവ് “സംസാരിച്ചു” എന്ന് ചില വാക്യങ്ങൾ പറയുന്നുണ്ട്. എന്നാൽ രസകരമായ സംഗതി, പരിശുദ്ധാത്മാവ് നേരിട്ട് സംസാരിച്ച ഒരു വാക്ക് പോലും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. പരിശുദ്ധാത്മാവ് സംസാരിച്ചത് എപ്പോഴും മറ്റ് വ്യക്തികളിലൂടെ ആയിരിക്കും. പരിശുദ്ധാത്മാവ് ഇപ്രകാരം പറഞ്ഞു എന്ന് ആ വ്യക്തികൾ ആയിരിക്കും പിന്നീട് റിപ്പോർട്ട് ചെയ്യുന്നത്. പരിശുദ്ധാത്മാവ് ഒരു വ്യക്തിയോട് സംസാരിക്കുന്നത് എപ്പോഴും ആന്തരികമായി അല്ലെങ്കിൽ മനസ്സിൽ ആയിരിക്കും. ഒരു ദൈവദാസൻ ഒരു കാര്യം പറയുമ്പോൾ ആ പറഞ്ഞ കാര്യം തന്റെ സ്വന്തം ആശയമല്ല മറിച്ച്, ദൈവം തന്റെ ആത്മാവിനെ ഉപയോഗിച്ച് തന്നോട് മനസ്സിൽ സംസാരിച്ചതാണ് എന്ന് വ്യക്തമാക്കാനാണ് പരിശുദ്ധാത്മാവ് “സംസാരിച്ചു” എന്ന് പറയുന്നത്.

ഈ പോസ്റ്റിന്റെ സംഗ്രഹം:

തുടക്കത്തിൽ വ്യക്തമാക്കിയത് പോലെ ഒരു സഭയുടെയും പേരെടുത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു സഭ സത്യസഭയാണോ വ്യാജ സഭയാണോ എന്ന് കണ്ടുപിടിക്കേണ്ട ജോലി വായനക്കാരന് വിടുന്നു. നിങ്ങൾ ചെയ്യേണ്ടത് എന്തെന്ന് വെച്ചാൽ, നിങ്ങളുടെ സഭയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അതിൽ ‘our beliefs‘ or ‘statement of faith‘ എന്ന ഭാഗം എടുത്തു നോക്കുക എന്നതാണ്. ത്രിത്വം എന്ന ആശയമോ Oneness എന്ന ആശയമോ ആണ് നിങ്ങളുടെ സഭ വിശ്വസിക്കുന്നത് എന്ന് കണ്ടെത്തിയാൽ നിസ്സംശയമായും ആ സഭ ദൈവത്തിന്റെ അംഗീകാരം ഇല്ലാത്ത സഭയാണെന്ന് മനസ്സിലാക്കുക. ദൈവത്തെക്കുറിച്ചും യേശുവിനെ കുറിച്ചും ബൈബിളിന്റെ explicit പഠിപ്പിക്കലുകളുമായി യോജിച്ചുപോകുന്ന സഭ ഏതെന്ന് കണ്ടെത്താൻ  ശ്രമിക്കുക. അത് കണ്ടെത്തുക ബുദ്ധിമുട്ടുള്ള സംഗതിയല്ല.

യേശു പറഞ്ഞു: “അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും”
(മത്തായി 7: 7)

Leave a Comment